ജമാഅത്ത് നമസ്‌കാരങ്ങളില്‍ ഇമാമിന് പിഴവ് സംഭവിച്ചാല്‍ ഓര്‍മപ്പെടുത്താനായി മഅ്‌മൂമുകള്‍ പുരുഷന്മാര്‍ സുബ്‌ഹാനല്ലാഹ് എന്ന് പറയുകയും സ്‌ത്രീകള്‍ കൈകൊട്ടുകയുമാണല്ലോ ചെയ്യാറുള്ളത്. എന്നാല്‍ ഇമാമിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ഒരു മഅ്‌മൂമിന് തെറ്റായ ധാരണ ഉണ്ടാവുകയും അദ്ദേഹം സുബ്‌ഹാനല്ലാഹ് പറയുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് മറ്റ് മഅ്‌മൂമുകള്‍ക്ക് അറിയാം. ഇത്തരം സാഹചര്യത്തില്‍ ഇമാമിന് പിഴച്ചിട്ടില്ലെന്ന് അറിയിക്കാന്‍ മറ്റ് മഅ്‌മൂമുകള്‍ക്ക് പറയാനുള്ള വല്ല ഓര്‍മപ്പെടുത്തല്‍ പദവും ഉണ്ടോ?
ബി എസ് ജൗഹര്‍ അലി രാമല്ലൂര്‍, കാക്കൂര്‍
ഇമാമിന് പിഴച്ചിട്ടില്ലെന്ന് അറിയിക്കാന്‍ പ്രത്യേക നിര്‍ദേശമൊന്നും നബി(സ) നല്‍കിയതായി ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഒരു മഅ്‌മൂം സുബ്‌ഹാനല്ലാഹ് ചൊല്ലിയാല്‍ മറ്റു മഅ്‌മൂമുകള്‍ പ്രത്യേകിച്ചെന്തെങ്കിലും ചൊല്ലേണ്ടതില്ല. ഇമാം തനിക്ക് ബോധ്യമായിട്ടുള്ളതനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന് കരുതിയാല്‍ മതി. സുബ്‌ഹാനല്ലാഹ് കേട്ടതുകൊണ്ട് മാത്രം ഇമാം തെറ്റിദ്ധാരണയില്‍ അകപ്പെടണമെന്നില്ലല്ലോ.
0 അഭിപ്രായങ്ങള്‍:
Post a Comment