`സയ്യിദ് റശീദ് രിദായും ശിഷ്യന്‍ ഹസനുല്‍ ബന്നയും തമ്മിലുണ്ടായിരുന്ന ബന്ധം കേരളത്തിലെ ഇസ്വ്‌ലാഹീ പ്രവര്‍ത്തകര്‍ക്ക് പൊതുവെ അജ്ഞാതമാണ്. കേരളത്തിലെ ആദ്യകാല ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ റശീദ് രിദായുടെയും ഹസനുല്‍ ബന്നയുടെയും മൗദൂദിയുടെയും ജിഹ്വയില്‍ സംസാരിച്ചതിനു അല്‍മുര്‍ശിദിന്റെ ലക്കങ്ങള്‍ സാക്ഷിനില്‌ക്കുന്നുണ്ട്. എല്ലാറ്റിനെയും തകിടംമറിച്ചുകൊണ്ട് സംഘടനാപക്ഷപാതിത്വം രംഗത്തുവരികയായിരുന്നു'' -ബോധനം ദൈ്വമാസികയിലെ വരികളാണിവ. റശീദ് രിദായും ഇസ്വ്‌ലാഹീ പണ്ഡിതന്മാരും ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങള്‍ക്ക് അനുകൂലമായിരുന്നോ?
ഇ കെ സാജുദ്ദീന്‍ ഓമശ്ശേരി
കേരളത്തിലെ മുജാഹിദുകളുടെ സംഘടനാ പക്ഷപാതിത്വം കാരണമാണ് സയ്യിദ് മൗദൂദിയോടും മറ്റും വിയോജിക്കുന്നത് എന്ന പ്രചാരണം ജമാഅത്തിന്റെ അടവ് നയത്തിന്റെ ഭാഗമാണ്. കേരളത്തിലെ മുജാഹിദുകളുടെ സംഘടനാ താല്‌പര്യങ്ങള്‍ക്ക് ഒരിക്കലും വശംവദനാകാന്‍ സാധ്യതയില്ലാത്ത സയ്യിദ് അബുല്‍ഹസന്‍ അലി നദ്‌വിയാണ് മൗദൂദി സാഹിബിന്റെ മതരാഷ്‌ട്രീയത്തെ വിമര്‍ശിച്ചുകൊണ്ട് അത്തഫ്‌സീറുസ്സിയാസീ ലില്‍ ഇസ്‌ലാം (ഇസ്‌ലാമിന് രാഷ്‌ട്രീയ വ്യാഖ്യാനം) എന്ന ഗ്രന്ഥം രചിച്ചത്. ഇതേ ആശയം വിശദീകരിക്കുന്ന ഒരു ഗ്രന്ഥം പ്രമുഖ ഇഖ്‌വാന്‍ നേതാവ് ഹസന്‍ ഹുദൈ്വബിയും രചിച്ചിട്ടുണ്ട്. ദുആത്തുന്‍ ലാ ഖുളാത്തുന്‍ എന്ന പേരില്‍. പ്രവാചകന്മാരുടെ സുപ്രധാന ദൗത്യം അനിസ്‌ലാമിക ഭരണകൂടങ്ങളെ അട്ടിമറിക്കുകയായിരുന്നു എന്ന മൗദൂദിയന്‍ വീക്ഷണത്തെയാണ് ഈ രണ്ടു ഗ്രന്ഥകാരന്മാരും ഖണ്ഡിച്ചിട്ടുള്ളത്. റബ്ബ്, ഇലാഹ്, ഇബാദത്ത്, ദീന്‍ എന്നീ പദങ്ങളെ രാഷ്‌ട്രീയമായി നിര്‍വചിക്കുന്ന മൗദൂദിയന്‍ പ്രവണതയ്‌ക്ക് സമാനമായ വീക്ഷണങ്ങളൊന്നും ഹസനുല്‍ ബന്നയുടെ കൃതികളില്‍ ദൃശ്യമല്ല. അതിനാല്‍ മുജാഹിദ് ജമാഅത്ത് തര്‍ക്കത്തിലേക്ക് ബന്നയുടെ പേര് വലിച്ചിഴക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല.
0 അഭിപ്രായങ്ങള്‍:
Post a Comment