റമദാനിലെ ഒരു രാത്രിയാണ് ഖുര്‍ആന്‍ അവതരിച്ചത് (അവതരിക്കാന്‍ ആരംഭിച്ചത് എന്നല്ല) എന്ന് ഒരിടത്തും ഒരു ഗ്രന്ഥമായി ഒന്നിച്ചിറക്കുകയുണ്ടായിട്ടില്ല എന്ന് മറ്റൊരിടത്തും ഖുര്‍ആന്‍ പറയുന്നു. ഇത് വൈരുധ്യമല്ലേ?
അബ്‌ദുര്‍റശീദ് സേലം
ഞാന്‍ ഖുര്‍ആന്‍ ഓതി എന്നോ ഖുര്‍ആന്‍ കേട്ടുവെന്നോ പറയണമെങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതണമെന്നോ മുഴുവന്‍ കേള്‍ക്കണമെന്നോ ഇല്ല. ഒരായത്തോ ഒരു സൂറത്തോ ഓതിയ ആളെ സംബന്ധിച്ചും അയാള്‍ ഖുര്‍ആന്‍ ഓതി എന്ന് പറയാവുന്നതാണ്. എന്റെ അഭിപ്രായത്തിന് തെളിവ് ഖുര്‍ആനാകുന്നു എന്ന് പറഞ്ഞാല്‍ ഖുര്‍ആന്‍ മുഴുവനും കൂടി തെളിവാണെന്നര്‍ഥമില്ല. ഇതുപോലെ ഖുര്‍ആനില്‍ നിന്ന് ഏതാനും സൂക്തങ്ങള്‍ അവതരിച്ചതിനെ സംബന്ധിച്ച് ഖുര്‍ആന്‍ അവതരിച്ചു എന്ന് പറയുന്നതിലും തെറ്റൊന്നുമില്ല. റമദാനിലോ ലൈലത്തുല്‍ ഖദ്‌ര്‍ എന്ന മഹത്തായ രാത്രിയിലോ ഖുര്‍ആന്‍ ഒന്നിച്ച് ഇറക്കിയെന്ന് പറഞ്ഞിട്ടുണ്ടെങ്കിലേ വൈരുധ്യത്തിന്റെ പ്രശ്‌നം ഉത്ഭവിക്കുന്നുള്ളൂ.
0 അഭിപ്രായങ്ങള്‍:
Post a Comment