ഇന്ന് ചില മുസ്‌ലിം സംഘടനകള്‍ നാടകവും സിനിമയുമെല്ലാം പ്രബോധന മാര്‍ഗമെന്ന നിലക്ക് ഉപയോഗപ്പെടുത്തുണ്ട്. എന്നാല്‍ സ്‌ത്രീകളെ നാടകത്തിലും സിനിമയിലും ഉപയോഗപ്പെടുത്തുന്നതും അങ്ങനെ സിനിമകള്‍ നിര്‍മിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നുണ്ടോ? ആണും പെണ്ണും ഇടകലര്‍ന്ന് അഭിനയിക്കുന്നതില്‍ തെറ്റുണ്ടോ? അഭിനയത്തിന് ഇസ്‌ലാം അനുമതി നല്‌കുന്നുണ്ടോ?
പി എന്‍ സ്വാലിഹ് ഈരാട്ടുപേട്ട
സിനിമ എന്ന പദത്തിന് ചലച്ചിത്രം എന്നേ അര്‍ഥമുള്ളൂ. ഹജ്ജ് ഫിലിം ഒരു സിനിമയാണ്. ഇസ്‌ലാമിന്റെ ഏതെങ്കിലും വശം പഠിപ്പിക്കാന്‍ വേണ്ടി അസാന്മാര്‍ഗികത കലരാത്ത ഒരു ഫിലിം ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാന്‍ ന്യായം കാണുന്നില്ല. എന്നാല്‍ അഭിനയത്തെപ്പറ്റി ഒറ്റവാക്കില്‍ അഭിപ്രായം പറയുന്നത് ശരിയായിരിക്കില്ല. കൃത്രിമ വേഷം കെട്ടല്‍, പരിഹാസം, ദുസ്സൂചനകള്‍, സ്‌ത്രീ-പുരുഷന്മാര്‍ ഇടകലരല്‍ എന്നിങ്ങനെ ഇസ്‌ലാം വിലക്കിയ പല കാര്യങ്ങളും അഭിനയത്തിന്റെ ഭാഗമായി വരാന്‍ സാധ്യതയുണ്ട്. ഒരു അനിസ്‌ലാമിക പരിപാടി മുഖേന ഇസ്‌ലാമിക പ്രബോധനം നടത്തുന്നത് വിരോധാഭാസമാണ്. ഇസ്‌ലാം തികച്ചും യാഥാര്‍ഥ്യാധിഷ്‌ഠിതമാണ്. അഭിനയത്തില്‍ എപ്പോഴും അയഥാര്‍ഥമായതിനാണ് മുന്‍തൂക്കം. കലര്‍പ്പില്ലാത്ത സത്യമെന്ന നിലയില്‍ മനുഷ്യമനസ്സുകളില്‍ ഇസ്‌ലാമിന്റെ സന്നിവേശം നടക്കാന്‍ അഭിനയം പലപ്പോഴും പര്യാപ്‌തമാകാതിരിക്കാനാണ് സാധ്യത.
0 അഭിപ്രായങ്ങള്‍:
Post a Comment